കലണ്ടര്‍
എന്റെ കലണ്ടര്അന്വേഷണം പെട്ടെന്ന്എന്റെ മറ്റു ബ്ലോഗുകള്കണ്ടുനോക്കൂ |
വ്യാഴം, ജൂലൈ 31, 2008ഒരേ ഈണം പല നാദം"ഞാന്‍ പൈസ വാങ്ങില്ല, ഞാന്‍ പൈസ വാങ്ങില്ല" എന്നു ഉരുവിട്ടുകൊണ്ടു് ആ മഹാഗായകന് നടന്നകന്നു. 'जिस रात के ख़ाब आये നടക്കാതെ പോയ 'ഹബ്ബാ ഖാതൂന്‍' എന്ന ചിത്രത്തിനുവേണ്ടി നൌഷാദ് തനിക്കായി ഒരുക്കിയ ഈ ഗസല്‍ പാടിയതിനുശേഷമാണു് വികാരവിവശനായി അദ്ദേഹം(റഫി) ഇങ്ങനെ പറഞ്ഞുകൊണ്ടു് പടിയിറങ്ങിപ്പോയതു്.പിന്നീടു് റഫിയെക്കൊണ്ടു് മറ്റൊരു ഗാനം പാടിക്കാന്‍ അദ്ദേഹത്തിനു് കഴിഞ്ഞതുമില്ല. ഒരേ ഈണം വ്യത്യസ്ത ഗായകരുടെ ശബ്ദത്തില്‍ കേള്‍ക്കുന്നതു് സാധാരണമാണല്ലോ.മൊഴിമാറ്റം നടത്തിയ സിനിമയിലോ പാട്ടിനു് സംഗീതസംവിധായകര്‍ കടംകൊണ്ട ഈണം ഉപയോഗിക്കുമ്പോഴോ ഇതു പതിവാണു്.ഉദാഹരങ്ങള്‍ അനവധിയുണ്ടു്.ഗായകരുടെ ശൈലികളെ താരതമ്യം ചെയ്യുന്നതിനു് ഇത്തരം നാദഭേദങ്ങള് സഹായകരമാണു്. അന്തരിച്ച എ.ടി.അബു എന്ന സംവിധായകനാണു് നൌഷാദിന്റെ പ്രതിഭയെ മലയാളത്തില്‍ അവതരിപ്പിക്കാന്‍ തോന്നിയതു്.(എത്രയോ പ്രഗത്ഭരായ സംഗീതസംവിധായകര്‍ പ്രത്യേകിച്ചു് പണിയൊന്നും ഇല്ലാതെ ഹിന്ദി സിനിമാലോകത്തു് കഴിയുന്നു.ചുരുക്കം ചില സംവിധായകര്‍ ഒഴികെ മറ്റാരും ഇവരെ മലയാളത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചില്ല.അവര്‍ക്കെല്ലാം നാം നന്ദിപറയണം).'ധ്വനി' എന്ന ചിത്രത്തിലൂടെയാണു് അതു് സംഭവിക്കുന്നതു്. 'ധ്വനി'യിലെ ഏറ്റവും മികച്ചഗാനം എന്നു പറയാവുന്നതു് യേശുദാസും സുശീലയും ചേര്‍ന്നുപാടിയ 'അനുരാഗലോലഗാത്രി'യാണു്.'പട്ദീപ്' രാഗം ആധാരമായുള്ള ഗാനങ്ങള്‍ അധികം ഇല്ലെങ്കിലും അതിനു് ഉത്തമമാതൃകയായി പറയാവുന്നതു് ഈ പാട്ടു് ആണു്.ഈ ഗാനത്തിന്റെ ഈണം നേരത്തെ പറഞ്ഞ റഫിഗാനത്തിന്റെതാണു്.ഗാനത്തിന്റെ ഭാവത്തോടുള്ള അങ്ങേയറ്റത്തെ പ്രതിബദ്ധത അദ്ദേഹത്തിന്റെ ആലാപനത്തില്‍ കാണാം.അതു 'പാട്ടുമതി പണംവേണ്ട' എന്നു് അദ്ദേഹത്തെക്കൊണ്ടു് പറയിച്ചതും.അതേസമയം ഗാനത്തിന്റെ ശാസ്ത്രീയതയിലായിരുന്നു യേശുദാസിന്റെ ഊന്നല്‍. പാട്ടിന്റെ കാര്യത്തിലായാലും പണത്തിന്റെ കാര്യത്തിലായാലും രണ്ടുപേരുടെ സമീപനത്തില്‍ പ്രകടമായ അന്തരം തന്നെയുണ്ടു്.അവസരങ്ങള്‍ ഏറെ കുറഞ്ഞ ആ കാലത്തും റഫി നൌഷാദിനോടു് വിലപിച്ചതു് പണമില്ല എന്നല്ല, ഉള്ളില്‍ തട്ടി പാടാന്‍ പര്യാപ്തമായ ഗാനങ്ങള്‍ കിട്ടുന്നില്ല എന്നാണു്.പാട്ടിനുമീതെ പണം നില്‍ക്കില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു.എന്നാല്‍ സംഗീതം വേറെ പണം വേറെ എന്ന മലയാളഗായകന്റെ സമീപനം ഇടയ്ക്കൊക്കെ അദ്ദേഹത്തെ വിവാദത്തില്‍ കൊണ്ടെത്തിച്ചിട്ടുണ്ടു്.കലയെ സമീപിക്കേണ്ടതു് ഹൃദയം കൊണ്ടോ മസ്തിഷ്കം കൊണ്ടോ എന്ന ക്ലാസിക്കല്‍ പ്രശ്നവും ഇരുവരുടേയും ആലാപനസമ്പ്രദായം ഉയര്ത്തുന്നുമുണ്ടു്.(ഒരിക്കല്‍ നമ്മുടെ ഗായകന്,അദ്ദേഹത്തിന്റെ പഠനകാലത്തു്, റഫിയുടെ 'മധുപന് മേ രാധിക' പാടി തന്നെ അത്ഭുതപ്പെടുത്തിയതും അതില്‍ റഫിക്കു സംഭവിച്ച കൃത്യതക്കുറവിനെപ്പറ്റി സൂചിപ്പിച്ചതും ഒരു പ്രശസ്ത സംഗീതസംവിധായകന് വെളിപ്പെടുത്തിയിട്ടുണ്ടു്.) ഇന്നു് (ജൂലായ് 31) റഫിയുടെ ചരമദിനമാണു്.അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്. വ്യാഴം, മാര്‍ച്ച് 20, 2008
തേങ്ങയോ? പോസ്റ്റുചെയ്തത് സുരേഷ് || suresh
in മലയാളം, മാധ്യമം, റേഡിയോ, വിമര്‍ശനം, സംഗീതം at
08:25
മറുവാക്കുകള്‍ (0) പിന്തുടര്ച്ച (0) തേങ്ങയോ?![]() റേഡിയോ മാങ്ങയോ തേങ്ങയോ? തമാശകള്‍ തൂക്കി വില്ക്കപ്പെടും, ടണ്‍ കണക്കില്‍ നാട്ടിലെങ്ങും പാട്ടും പാരാട്ടും പടുപാട്ടുപാടാത്ത എതെഫം നിലയം? ശനി, ഡിസംബര്‍ 29, 2007
നാലാമതു് ... പോസ്റ്റുചെയ്തത് സുരേഷ് || suresh
in മലയാളം, മാധ്യമം, വാര്‍ത്ത, സിനിമ at
11:04
മറുവാക്കുകള്‍ (0) പിന്തുടര്ച്ച (0) നാലാമതു് അന്തര്‍ദേശീയ ചലച്ചിത്രമേള, തൃശൂര്ചലച്ചിത്രപ്രേമികളേ, നാലാമതു് തൃശൂര്‍ അന്തര്‍ദേശീയ ചലച്ചിത്രമേള ജനുവരി 18 മുതല്‍ 24 വരെ തൃശുരില്‍ നടക്കുകയാണു്,പങ്കെടുത്തു് വിജയിപ്പിക്കുക. സ്ഥലം
വിശേഷിച്ചു് രണ്ടാം പവിത്രന് സ്മാരക പ്രഭാഷണം രജനി മജുംദാര്‍ ദശദിന ചലച്ചിത്രാസ്വാദനക്കളരി NFAIയുമായി ചേര്‍ന്നു് നടത്തുന്നതു് ചിത്രപ്രദര്‍ശനം 'എക്സപൊസിഷന്' ശില്പശാല വനിതാ ചലച്ചിത്രസംവിധായകരെക്കുറിച്ചു് അതിഥികള്‍
സംഘാടനം തൃശൂര്‍ ചലച്ചിത്രകേന്ദ്രം തെക്കേമഠം തൃശൂര്‍ 680001 സഹായം
സഹകരണം രശ്മി മലപ്പുറം, തൃശൂര്‍ പബ്ലിക്ക് ലൈബ്രറി, നവചിത്ര തൃശൂര്‍, ചേതന തൃശൂര്‍, പീജീ സെന്റര്‍ തൃശൂര്‍, നാടക സൌഹൃദം തൃശൂര്‍, ഗാര്‍ഗി തൃശൂര്‍, സെയിന്റ് മേരീസ് കോളെജ് തൃശൂര്‍, മീഡിയ ആക്ട് കേരളവര്‍മ്മ കോളെജ്, അനാമിക തൃശൂര്‍, സ്ക്രീന്‍ വാടാനപ്പള്ളി, രാമുകാര്യാട്ടു് തളിക്കുളം, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി, ചതുരം കൊരട്ടി, ബോധി ഒല്ലൂര്‍, നാട്ടരങ്ങു് ചേര്‍പ്പു്, ഗ്രാഫിക്സ് തൃശൂര്‍, മേധാ വടക്കഞ്ചേരി, കണി ചങ്ങരംകുളം, തേഡ് ഐ അഷ്ടമിച്ചിറ വിവരങ്ങള്‍ക്കു് Email: ifft@rediffmail.com Tel ; 9447165414, 9447375573, 9961540896 വെള്ളി, നവംബര്‍ 9, 2007
ക്ഷീരബലകൊണ്ട ... പോസ്റ്റുചെയ്തത് സുരേഷ് || suresh
in അവലോകനം, ടീവീ, മലയാളം, മാധ്യമം, വിമര്‍ശനം at
11:42
മറുവാക്കുകള്‍ (0) പിന്തുടര്ച്ച (0) ക്ഷീരബലകൊണ്ട് അഭ്യംഗംദൃശ്യം ആയിരം വാക്കുകള്‍ക്ക് പകരം നില്ക്കും. ദൃശ്യപ്രവാഹമായാല് പിന്നെയും ആയിരമായി. അതു പിന്നെ ക്ഷീരബലയാക്കുക. ക്ഷീരബലകൊണ്ട് അഭ്യംഗം പതിവുണ്ടോ?ഉണ്ടെന്നു തോന്നും നമ്മുടെ ദൃശ്യമാധ്യമങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍. നോക്കൂ. മനോനില ശരിയല്ലാത്ത ഒരാള്‍ മറ്റൊരാളെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്നു.നിരവധി കാഴ്ചക്കാരും.പകര്‍ത്താന്‍ ക്യമറകളും. -- വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ചാനലില്‍ വന്ന ദൃശ്യം. പൊരിവെയിലില്‍ നിന്നു തളര്‍ന്നും, മദപ്പാടുകൊണ്ട് കഷ്ടപ്പെട്ടും, ജനക്കൂട്ടത്തിന്റെ തോണ്ടിക്കുറികൊണ്ട് സഹികെട്ടും സമനില തെറ്റിയ കൊമ്പന് അവന്റെ സന്തതസഹചാരിയെ, പാപ്പാനെ ഒന്നു പെരുമാറുന്നു.(അല്പം മദം പാപ്പാനും ഉണ്ടെന്നും കരുതാം.ആനയ്ക്ക് അതിന്റെ വലുപ്പം അറിയാത്തപോലെത്തന്നെ പാപ്പാന്റെ ചെറുപ്പവും അറിയില്ലല്ലോ.ഫലം മാരകം തന്നെ.). -- ഇതിന്റെ déjà vu ദൃശ്യങ്ങളും മറ്റും വിവിധ ചാനലുകളില്‍ വന്നിരുന്നു. ഇനി അനിവാര്യതയെ പരിഹസിക്കുന്നത്: എം എന്‍ വിജയന്റെ പ്രതിരോധം അപൂര്‍വ്വമായി തകര്‍ന്ന നിമിഷങ്ങള്‍.അതു പകര്‍ത്തി, ക്ഷീരബലയാക്കിയതു നോക്കൂ.വിവേചനം പോയാല്‍ വിരേചനം തന്നെ!? ഇത്തരം എത്രയെത്ര ദൃശ്യപ്രവാഹങ്ങള്. സാങ്കേതിക വിദ്യയുടെ ദുരുപയോഗം/അമിതോപയോഗം ഇത്തരം മാധ്യമചപലതകള്ക്ക് ആക്കം കൂട്ടുകയുമുണ്ടായിട്ടുണ്ട്.ഉത്തമ ദൃഷ്ടാന്തം വേറിട്ട ചാനലില്‍(?) വരുന്ന 'സാക്ഷി' തന്നെ.ഉന്നം വെച്ച വ്യക്തികളെ താറടിക്കാന്‍ അവരുടെ ചില നിമിഷങ്ങള്‍(അബദ്ധത്തില്‍ സംഭവിച്ചവ) പകര്‍ത്തി വ്യത്യസ്തവേഗത്തില്‍ മുന്പോട്ടും പിന്പോട്ടും ആവര്‍ത്തിച്ച് കാണിക്കുക എന്നതാണ് ഇവരുടെ പരിപാടി. ആവര്‍ത്തനപ്പട്ടിക ഇനിയും നീട്ടാം. അവസാനമായി ഇങ്ങനെ പറയാമെന്നു തോന്നുന്നു. ആവര്‍ത്തിക്കുന്നത് ഒന്നു മാത്രം: ആവര്‍ത്തനങ്ങള്‍ തന്നെ! ബുധന്‍, ഒക്ടോബര്‍ 17, 2007
വാക്കുകള്ക് ... പോസ്റ്റുചെയ്തത് സുരേഷ് || suresh
in ഭാഷ, മലയാളം, മാധ്യമം at
12:25
മറുവാക്കുകള്‍ (0) പിന്തുടര്ച്ച (0) വാക്കുകള്‍ക്ക് മുമ്പേയും പിമ്പേയും പായുമ്പോള്കേരളത്തില് ഇന്ന് വിവാദവ്യവസായം തഴച്ചുവളരുകയല്ലേ.വാക്കുകളാണ് ഈ വ്യവസായത്തിനുള്ള അസംസ്കൃതവസ്തു.വാക്കുകള്‍ക്ക് സംസ്കൃതവും അസംസ്കൃതവും എന്ന വ്യത്യാസവും കാണുന്നുമില്ല.വാക്കുകള്‍കൊണ്ട് കളിക്കുന്നവര്‍ - സാഹിത്യരംഗത്തുള്ളവര്‍,പ്രഭാഷകര്‍,രാഷ്ട്രീയക്കാര്‍,ആദ്ധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ - ഒരുവിധം നന്നായിത്തന്നെ ഇതിനെ പരിപോഷിപ്പിച്ചു പോരുന്നു. ഉത്പന്നങ്ങളുടെ വിതരണം,മൊത്തമായും ചില്ലറയായും,നടത്തുന്നത് പ്രധാനമായും ചാനലുകള്‍ തന്നെ.രണ്ടാമതേ പത്രങ്ങള്‍ വരുന്നുള്ളൂ.ഇന്ന് ചാനലില്‍,നാളെ പത്രത്തില്‍,മറ്റെന്നാള്‍ ചവറ്റുകുട്ടയില്‍.അങ്ങനെയാണ് ചംക്രമണരീതി.വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിന്റെ ശവപ്പറമ്പായി മാറിയ നമ്മുടെ നാട്, വിവാദങ്ങളുടേയും ചാവുനിലമായി മാറിക്കൊണ്ടിരിക്കുന്നു.പ്ലാസ്റ്റിക്കിനെപ്പോലെത്തന്നെ വിവാദപ്ലാസ്റ്റിക്കിനും പുനരുപയോഗസാധ്യതയുണ്ട്.പുനരുപയോഗം കൊണ്ട് രണ്ടിലും വിഷാംശം ഏറുകയും ചെയ്യുന്നു. ഉപമകളും രൂപകങ്ങളും സന്ധിസമാസസാധ്യതകളും കൊണ്ട് സമ്പന്നമത്രേ ഈ വിവാദ ഭൂമിക.'വൈവാദിക'ങ്ങള് കൊണ്ട് പച്ചപിടിച്ച(ചിലപ്പോള്‍ പുലിവാലും) ചില മാധ്യമങ്ങള്‍ പോലുമുണ്ട്, ഇവിടെ.'ഓരോ തുള്ളിച്ചോയില് നിന്നും ഒരായിരം...' എന്നൊക്കെ പറയുന്നപോലെ ഓരോ മരണവും വിവാദത്തിലേക്കുള്ള ഒരായിരം വാതിലുകള്‍ തുറക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ അനന്ത സാധ്യതകളാണ് ഒരോ നാവിന്തുമ്പിലും കുടികൊള്ളുന്നത്. ഉപഭോക്താക്കള്‍? അതെ ഉപഭോക്താക്കള്‍ ഇല്ലെങ്കില്‍ ഉത്പ്പന്നം ഉണ്ടാകുമോ? നമ്മളോരുത്തരും തന്നെ ഉപഭോക്താക്കള്‍.വെറുതെ ചൊറിയും കുത്തിയിരിക്കുന്നവന്/ള്‍ തന്നെ എറ്റവും വലിയ ഉപഭോക്താവ്. എറ്റവും പുതിയ വിവാദത്തിന്റെ മുമ്പില്‍ താളം ചവിട്ടുന്ന ശ്രീകണ്ഠന്‍നായരുടെ മുമ്പില്‍ കണ്ണുംനട്ട്, അല്ലെങ്കില്‍ നികേഷ്കുമാറിന്റെ/വേണുവിന്റെ ചോദ്യമഴയ്ക്കു കാതോര്‍ത്ത് നാമിരിക്കുന്നുവെങ്കില് ഓര്‍ക്കുക, നമ്മളും ഒരു പുതിയ ഉത്പ്പന്നം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു! ബുധന്‍, ഒക്ടോബര്‍ 10, 2007
കഥാകൃത്ത് ... പോസ്റ്റുചെയ്തത് സുരേഷ് || suresh
in ഭാഷ, മലയാളം, വ്യക്തികള്‍, സാഹിത്യം at
20:35
മറുവാക്കുകള്‍ (0) പിന്തുടര്ച്ച (0) കഥാകൃത്ത് ശ്രീരാമനും വിടവാങ്ങിയിരിക്കുന്നുവിജയന്മാഷിന്റെ മരണം ഉണ്ടാക്കിയ ആഘാതം മാറും മുന്‍പേ സി വി ശ്രീരാമനും വിടവാങ്ങിയിരിക്കുന്നു.ഞാന്‍ എറ്റവും വായിച്ച കഥാകാരന്മാരില് ഒരാള്‍. വിജയന്മാഷ് വാക്കുകളെ ഊര്ജ്ജവാഹികളാക്കിയപ്പോള് ശ്രീരാമന് അവയെ രസഭാവവാഹികളാക്കി.ഒരാള്‍ ഇടതുപക്ഷത്തിന്റെ ഇടതുവശത്ത് നിലകൊണ്ടപ്പോള്‍ മറ്റെയാള്‍ വലതുവശത്ത് ഉറച്ചുനിന്നു എന്നതും പ്രസ്താവ്യം. ആദരാഞ്ജലികള്‍ Technorati Tags: C V Shreeraman ബുധന്‍, ഒക്ടോബര്‍ 3, 2007
ചിന്ത, ബോധം ... പോസ്റ്റുചെയ്തത് സുരേഷ് || suresh
in മാധ്യമം, വ്യക്തികള്‍, സാഹിത്യം at
15:05
മറുവാക്കുകള്‍ (0) പിന്തുടര്ച്ച (0) ചിന്ത, ബോധം മറയും വരേയും
മാനം ത്യജിച്ച് മാനങ്ങള്‍ തേടുന്ന/നേടുന്ന സമകാലിക രാഷ്ട്രീയ/സാമൂഹ്യ കാലാവസ്ഥയില്‍ നിന്ന് വിജയന്മാഷ് പിന്വാങ്ങിയിരിക്കിന്നു.
ആസ്ഥാന ഇടതുപക്ഷത്തിന് ഇനി ആശ്വാസകാലം. ആദരാഞ്ജലികള്‍ Technorati Tags: M N Vijayan Powered by ScribeFire. വെള്ളി, സെപ്റ്റംബര്‍ 7, 2007
കുയിലെപ്പിടി ... പോസ്റ്റുചെയ്തത് സുരേഷ് || suresh
in അവലോകനം, ടീവീ, മലയാളം, സംഗീതം at
11:03
മറുവാക്കുകള്‍ (0) പിന്തുടര്ച്ച (0) കുയിലെപ്പിടിച്ച് കൂട്ടിലടച്ച് ...തമിഴ്പാട്ടുകളില് എവിടെയെങ്കിലും കുയില്‍ വന്നാല്‍ മിക്കവാറും പിന്നാലെ പ്രതീക്ഷിക്കാം ഒരു മയില്‍. അതു പോലെ തിരിച്ചും. അത്തരത്തില്‍ ഒരു പാട്ടാണ് 'കുയിലെപ്പിടിച്ച് കൂട്ടിലടച്ച് ...' എന്നു തുടങ്ങുന്ന ഗാനം. ഇവിടെ ഇപ്പോള്‍ ഈ പാട്ട് ഓര്‍ത്തത് മലയാള ചാനലുകളില്‍ ഇപ്പോള്‍ സംഗീതമത്സരങ്ങളെന്ന പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന, 'റിയാലിറ്റി ഷോ' എന്നറിയപ്പടുന്ന ഷോഡതികള് കാണാനിടയായപ്പോളാണ്. മത്സരാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്ന രീതി എന്തായാലും പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ കഴിവുള്ളവരും വരുന്നുണ്ട്. (സ്വാശ്രയം ഉണ്ടോ എന്നറിയില്ല; ഏതായാലും മെറിറ്റുള്ളവരും ഉണ്ട് എന്നത് ആശ്വാസം. സിനിമാനടന്മാര് വരെ സ്വാശ്രയരീതിയില്‍ വന്നു തുടങ്ങുന്ന കാലമാണിത്. അതെ, മെറിറ്റില്ലാത്തവന് കാശുകൊടുത്ത് ഡോക്ടറും എന്ജിനീയറുമാകാമെങ്കില് എന്തുകൊണ്ട് കലാരംഗത്തും അതെല്ലാമായിക്കൂടാ. ന്യായമായ ചോദ്യം). എന്തായാലും വിധികര്‍ത്താക്കള്‍ക്ക് മാനദണ്ഡങ്ങളൊന്നും ബാധകമാക്കിയതായി കാണുന്നില്ല. പ്രൊഫഷണല്‍ സംഗീതരംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സജിവമായി രംഗത്തില്ലാത്തവര്ക്കും പുറമേ സിനിമാ നടീനടന്മാരും മറ്റും വിധികര്‍ത്താക്കളുടെ കൂട്ടത്തില്‍ കാണാം. തങ്ങളേക്കാള്‍ പ്രതിഭയുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കുക, അവരുടെ പ്രകടനത്തില്‍ പാളിച്ച കണ്ടെത്തുക, തിരുത്തേണ്ട വിധം ഉപദേശിക്കുക എന്നിവയെല്ലാം വിധികര്‍ത്താക്കളുടെ ബെഞ്ചില്‍ ഇരിക്കുന്ന ചില വ്യക്തികളുടെ അല്പത്വം വെളിവാക്കുന്നുണ്ട്, പലപ്പോഴും. പൊതുവേ ഒരു റാഗിങ്ങ് രീതിലാണ് മത്സരാര്‍ത്ഥികളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ദോഷം പറയരുതല്ലോ, സരസമായും മനോഹരമായും ഇതെല്ലാം ചെയ്യുന്നവരും ഇവരില്‍ ഉണ്ട്. അങ്ങേയറ്റത്തെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത്. അതില്‍ പരാജയപ്പെട്ടാല്‍ ഔട്ട്!. കൂട്ടത്തില്‍ പ്രേക്ഷകര്‍ SMS ആയി ഇവര്‍ക്ക് വോട്ടുചെയ്ത് ജയിപ്പിക്കുകയും വേണം; എപ്പോഴും ജയിക്കുന്നത് മൊബൈല്‍ കമ്പനി മാത്രം! കലാരംഗത്ത് പ്രവര്‍ത്തിക്കുന്നരില്‍ നല്ലൊരു പങ്ക് പ്രതിഭകളും പൊതുവേ ലജ്ജാശീലരും, അന്തര്‍മുഖരും ലോലഹൃദരുമൊക്കെയാണ്. ഇത്തരക്കാരെ സമ്മര്‍ദ്ദത്തിന് വിധേയരാക്കി പരിശീലനം കൊടുത്താല്‍ പലപ്പോഴും വിപരീതഫലമാണ് കിട്ടുക. എല്ലാ രംഗത്തെയും എന്ന പോലെ കാലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ചതി, നെറികേട്, വിവേചനം, അധമന്മാരെ പ്രീതിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കൊള്ളരുതായ്മകള്‍ നേരിടേണ്ടി വരും. അവയെല്ലാം നേരിടാന്‍ ഈ വ്യായാമങ്ങള്‍ അവരെ പ്രാപ്തരാക്കിയേക്കാം. അല്ലാതെ ഇതൊന്നും കലാകാരന്/കലാകാരി എന്ന നിലയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഉതകില്ല. കുയിലിനോട് പാട്ടുമതി, ഇനി ഡാന്‍സ് കളിക്ക് എന്ന് പറയുന്ന പോലെ നന്നായി പാടിയാല്‍ മാത്രം പോരാ, പാട്ടിനൊത്ത് ചുവടുകള്‍ വെയ്ക്കുകയും വേണം പാട്ടുകാര്‍! ഇതിനെല്ലാം ഇവര്‍ക്ക് പരിശീലനവും കൊടുക്കുന്നുണ്ട്. പാട്ടുമാത്രം പോരാ, നൃത്തം, അവതരണം എന്നിവയെല്ലാം ചേര്‍ന്ന ഒരു പരിപുര്‍ണ്ണ വിനോദ പാക്കേജ് ആയി ഓരോ പാട്ടുകാരനും മാറേണ്ടതുണ്ട് എന്ന സന്ദേശമാണ് ഈ ഷോകള്‍ നല്‍കുന്നത്. ഒരു റിയാലിറ്റി ഷോ നടക്കുകയാണ്. ജഡ്ജസിന്റെ വേദില്‍ ഒരു ഗായകന് (സിനിമയി,ല്‍ സൌഹൃദം മുതലാക്കി, അനര്‍ഹമായി കുറെ ഗാനങ്ങള്‍ തന്റെ നാസികാഭൂഷണി രാഗത്തില്‍ പാടി നശിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം) നിന്നു വിലസുകയാണ്. "അങ്ങനെയല്ല കുട്ടി. ഞാന്‍ പാടുന്നപോലെ പാടൂ." (കുട്ടി പാടുന്നു) "ഭാവം വരുന്നില്ലല്ലോ. ആ ഭാഗം ഒന്നു കൂടി" (വീണ്ടു അതേവരി കുട്ടി പാടുന്നു) ... ... മൂപ്പര് പിന്നെയും നീട്ടിപ്പാടുകയാണ്, ആസ്വദിച്ച്. കുട്ടിയുടെ പാട്ട് കൂടുതല്‍ മോശമാകുന്നു. മൂപ്പരുടെ പാട്ട് ഭേദപ്പെടുന്നുണ്ട്. വീണ്ടും വീണ്ടും. ഈ പരിപാടി ഒരു ആയിരം എപ്പിസോഡ് കഴിയുകയാണെങ്കില്‍ നമ്മുടെ ഗായകന് കൊള്ളാവുന്ന ഒരു പാട്ടുകാരന് ആയി മാറിയേക്കാന്‍ സാധ്യത കാണുന്നുണ്ട്!!! വ്യാഴം, ആഗസ്റ്റ് 23, 2007
ടൈപ്റൈറ്റര്‍ ... പോസ്റ്റുചെയ്തത് സുരേഷ് || suresh
in ഭാഷ, മലയാളം at
22:21
മറുവാക്കുകള്‍ (0) പിന്തുടര്ച്ച (0) ടൈപ്റൈറ്റര്‍ മലയാള ഭീഷണി കംപ്യൂട്ടര്‍ ലോകത്തുംയൂണിക്കോഡിന്റെ വരവോടെ എല്ലാവര്ക്കും ഒരേ രീതിയില്‍, ലിപികളുടേയും അക്ഷരങ്ങളുടേയും തനിമ നഷ്ടപ്പെടാതെ മലയാളം എഴുതാനും വായിക്കാനും സൂക്ഷിച്ചുവയ്ക്കാനും കഴിയുമെന്നായിരുന്നു ധാരണ. എന്നാല്‍ ചിലരുടെ പിടിവാശിമൂലം ഇതു നടക്കാതിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ എല്ലാവരും ടൈപ്റൈറ്റര്‍ ലിപിയില്‍ എഴുതുകയും വായിക്കുകയും വേണ്ടിവന്നേക്കും. മലയാളത്തില്‍ കൂട്ടക്ഷരങ്ങള്‍ പ്രധാനമാണ്. അതു പോലെത്തന്നെയാണ് ആവശ്യമെങ്കില്‍ ചന്ദ്രക്കലയിട്ട് പിരിച്ചെഴുതുന്നതും. മലയാളത്തിന് പ്രത്യേകമായി ചില്ലുകളുമുണ്ട്. ഇവയ്ക്കെല്ലാം വേണ്ടി ചന്ദ്രക്കലയുടെ പെരുമാറ്റരീതിയില്‍ വ്യത്യാസം വരുത്തേണ്ടതുണ്ട്. ഇതിനായി യൂണിക്കോഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത് ZWJ,ZWNJ എന്നിവയാണ്. ZWJ ചില്ലുകള്‍ കാണിക്കുന്നതിനും ZWNJ കൂട്ടക്ഷരങ്ങളെ വേര്‍പിരിക്കുന്നതിനും ഉപയോഗിക്കുന്നു. പല അപ്ലിക്കേഷനുകളും ഇവയെ നിലനിര്‍ത്തുകയും ശരിയായി തന്നെ കാണിക്കുകയും ചെയ്യുന്നുുണ്ട്. അങ്ങനെയല്ലാത്തവ തിരുത്തപ്പെടേണ്ടതാണ്. മലയാളത്തിനു മാത്രമല്ല മറ്റു ഭാരതീയ ഭാഷകള്‍ക്കും ഇവയുടെ സാന്നിദ്ധ്യം ആവശ്യമാണ്. ഇപ്പോള്‍ നടക്കുന്ന പ്രത്യേകമായ ചില്ല് എന്‍കോഡിങ്ങിനുള്ള ശ്രമം ZWJ,ZWNJ എന്നിവയെ ഒഴിവാക്കുന്ന അപ്ലിക്കേഷനുകള്ക്കുവേണ്ടി വാദിക്കുന്നവര്‍ നടത്തുന്നതാണ്. ഇതുകൊണ്ട് ചില border line സംഗതികള്‍ പരിഹരിക്കപ്പെടുന്നു എന്നാണ് അവകാശവാദം. ഉദാ: 'വന്യവനിക/വന്യവനിക' യില്‍ ഇവയെ വേര്‍തിരിക്കുന്നത് ZWJ ആണ്. അതിനാല്‍ ZWJ നെ തള്ളുന്ന അപ്ലിക്കേഷന്‍ ഇവ തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു. ഇത് പരിഹരിക്കാനായാണ് പ്രത്യേകമായ ചില്ല് എന്‍കോഡിങ്ങ് വേണമെന്ന് ഒരു കൂട്ടര് വാദിക്കുന്നത്. ഇത്തരം 'കര്ട്ടണ് വാക്കുകള്‍' ഏതാനും എണ്ണം ഗവേഷണം ചെയ്ത് കണ്ടെത്തിയിട്ടുമുണ്ട് ഇവര്‍; നല്ലതു തന്നെ. പക്ഷെ അപ്ലിക്കേഷനുകളുടെ, ZWJ,ZWNJ തള്ളുന്ന പ്രവണതയെ ഇല്ലാതാക്കണമെന്ന് ഇവര്‍ കരുതുന്നുമില്ല. യഥാര്‍ത്ഥത്തില്‍ ഇതിനായിരുന്നു മുന്‍ഗണന കൊടുക്കേണ്ടിയിരുന്നത്. ശരി, ചില്ലകള്‍ എന്‍കോഡ് ചെയ്തെന്നു തന്നെയിരിക്കട്ടെ. 'കര്ട്ടണ് വാക്കുകളു'ടെ പ്രശ്നം തലതിരിഞ്ഞ അപ്ലിക്കേഷനുകളെ സംബന്ധിച്ചിടത്തോളം തീരുകയും ചെയ്യും. അപ്പോഴും കൂട്ടക്ഷരങ്ങള്‍ പിരിക്കുന്നതിന് ഉപയോഗിക്കുന്ന ZWNJനെ അപ്ലിക്കേഷനുകള്‍ തള്ളുന്ന കാര്യം പരിഹൃതമാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നില്ല. ഇതിന് ഇവര്‍ പറയുന്ന ന്യായം ZWNJനെ തള്ളുന്നതുകൊണ്ട് അര്‍ത്ഥ വ്യത്യാസം ഉണ്ടാകുന്നില്ല എന്നതാണ്. പക്ഷെ, അനാവശ്യമായി കൂട്ടക്ഷരങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുതിയ മലയാളം വികലമായി കാണുന്നു; ചിലപ്പോള്‍ അര്‍ത്ഥവ്യത്യാസവും വന്നേക്കാം. അതായത് നിങ്ങള്‍ എഴുതിയ രീതിയില്‍ തന്നെ പിന്നീട് കാണപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലെന്നു സാരം. അങ്ങനെ ഉറപ്പിച്ചു പറയാമോ? ഇല്ല. അവിടെയാണ് ടൈപ്റൈറര്‍ ലിപി വരുന്നത്. മലയാളികള്‍ ചവറ്റുകുട്ടയില്‍ തള്ളിയ ഇതിനെ വീണ്ടും എഴുന്നെള്ളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മേല്‍പ്പറഞ്ഞ ഇടപെടലുകള്‍ ചില വ്യക്തികള്‍ നടത്തുന്നത്. ടൈപ്റൈറ്റര്‍ ലിപി അര്‍ത്ഥവ്യത്യാസം ഉണ്ടാക്കുകയില്ല. കൂട്ടക്ഷരങ്ങളെയെല്ലാം പിരിച്ചുതന്നെ കാണിക്കും. എഴുതിയത് 'അതുപോലെ തന്നെ' വായിക്കാം(നര്‍മ്മബോധമുണ്ടെങ്കില്‍ വേറൊരു രീതിയിലും വായിക്കാം!). ZWJഉം ZWNJഉം ആവശ്യമായി വരുന്നില്ല. ന്യായ വാദങ്ങള്‍ ഇനിയും കണ്ടെക്കാം. അതു കൊണ്ട് മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ വ്യക്തമാക്കുക. ZWJഉം ZWNJഉം ഇല്ലാത്ത ടൈപ്റൈറര്‍ മലയാളം വേണോ അതോ ZWJഉം ZWNJഉം അടങ്ങിയ, നമ്മുടെ പ്രിയപ്പെട്ട അക്ഷരങ്ങള്‍ അതുപോലെ കാണിക്കുന്ന, നമ്മള് ഇതുവരെ ശീലിച്ച നമ്മുടെ മലയാളം വേണോ എന്ന്. ഇതും കൂടി കാണുക.
« മുന്‍പത്തെ താള്
(താള് 1, ലേഖനം 1, ആകെ 9 ലേഖനങ്ങള്‍)
അടുത്ത താള് »
|
രൂപകല്പനാമെനുഭാഷ തെരെഞ്ഞെടുക്കുകഈ ബ്ലോഗ് സിന്‍ഡിക്കേറ്റ് ചെയ്യുക |
|||||||||||||||||||||||||||||||||||||||||||||||||

